കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകൂവെന്ന് രാജ് നിവാസിന് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ രാഹുല്‍ പറഞ്ഞു.
ഈ നിയമങ്ങള്‍ പിന്‍വലിക്കുംവരെ കോണ്‍ഗ്രസ് പിന്നോട്ടില്ല. ഈ നിയമങ്ങള്‍ കര്‍ഷകരെ സഹായിക്കാനുള്ളവയല്ല, അവരെ ഇല്ലാതാക്കാനുള്ളവയാണ് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവന്ന് കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് അവരെ തടഞ്ഞു. ഇന്ന് ബി.ജെ.പിയും രണ്ട്-മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കാര്‍ഷിക നിയമം കൊണ്ടുവന്ന് ഒരിക്കല്‍ക്കൂടി കര്‍ഷകരെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.