പാലക്കാട്: ഷാഫി പറമ്പിലിന് അനുകൂലമായ ഫ്ലക്സ് ബോർഡുകൾ പാലക്കാട്ടും. കണ്ണൂരിന് പിന്നാലെയാണ് പാലക്കാട്ടും ഫ്ലെക്സുകൾ ഉയർന്നത്. പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡ് സമീപത്താണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി. നോവിച്ചാൽ നോക്കിയിരിക്കില്ല എന്നും ഫ്ലെക്സിൽ കുറിച്ചിരിക്കുന്നു.
യൂത്ത് കോൺഗ്രസ്- കെഎസ്യുവിന്റെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണ്ണൂർ നഗരത്തിലെ കാൽടെക്സ്, സ്റ്റേഡിയം കോർണർ, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ” എന്ന വാചകത്തോടൊപ്പം ഷാഫി പറമ്പിൽ എം.പി.ക്ക് അഭിവാദ്യങ്ങളും ബോർഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഷാഫി പറമ്പിലിനെതിരെ ഉന്നയിച്ച വിമർശനങ്ങളും ആരോപണങ്ങളും പാർട്ടിക്കുള്ളിൽ തർക്കങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് ഈ ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.






