ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പൂ മാർക്കറ്റിൽ നിന്നും ബോംബ് കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിൽ ആയിരിന്നു ബോംബ്. കണ്ടെടുത്ത ബോംബ് പോലീസ് നിർവീര്യമാക്കി.
പൂ മാർക്കറ്റിൽ വന്ന ആളുകളാണ് ബാഗ് വിൽപ്പനക്കാരന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഇയാൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ സ്ഫോടനം നടത്തിയാണ് ബോംബ് നിർവീര്യമാക്കിയത്.
ഇന്ന് രാവിലെ 9.30ന് പൂ വാങ്ങാൻ മാർക്കറ്റിൽ സ്കൂട്ടറിൽ വന്നയാളാണ് ബാഗ് കൊണ്ടുവന്ന് വച്ചതെന്ന് പോലീസ് കണ്ടെത്തി. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.