കുറ്റ്യാടി: കായക്കൊടിയില്‍ ഒന്നര വയസ്സുകാരന് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു. നെല്ലിയുള്ളതില്‍ ലത്തീഫിെന്റയും സമീറയുടെയും മകന് ആദം ഐബക്കാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ബക്കറ്റില്‍ സംഭരിച്ചു വെച്ച വെള്ളത്തില്‍ വീണത്. കുഞ്ഞിെന്റ സമീപത്തു തന്നെയുണ്ടായിരുന്ന മാതാവ് അത്യാവശ്യത്തിന് മറ്റൊരു ഭാഗേത്തക്ക് തിരിഞ്ഞപ്പോഴാണ് അപകടം.
ബക്കറ്റിനടുത്തേക്ക് നീങ്ങിയ കുഞ്ഞ് തലകുത്തി വീഴുകയായിരുന്നു.
ഉടന്‍ പുറത്തെടുത്ത് കുറ്റ്യാടി ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ചു.
തിങ്കളാഴ്ച ഉച്ചക്ക് കായക്കൊടി ജുമാസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരങ്ങള്‍: അന്‍സില്‍, മുഹമ്മദ് അന്‍ഷിഫ്, അഹമ്മദ് അദ്നാന്