തമിഴ്‌നാട്ടിൽ നിന്ന് ഇതുവരെ 428 കോടിയുടെ പണവും സ്വർണവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ നിന്നും 428 കോടി അനധികൃത പണവും സ്വർണവും പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വർണവും അടക്കമുള്‌ല വസ്തുക്കളാണ് പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ചെന്നൈ അടക്കമുള്ള പ്രദേശങ്ങളിലാണ് റെയ്ഡുകൾ നടന്നത്. കാരൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പണവും പിടിച്ചെടുത്തത്.

റാണിപേട്ട് ജില്ലയിൽ നിന്ന് മാത്രം 91.56 കോടി രൂപ പിടിച്ചെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് കൂടുതൽ പണവും പിടികൂടിയത്.