കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണവും യാത്രക്കാരിൽ നിന്ന് വിദേശ സിഗരറ്റ് പെട്ടികളും പിടികൂടി. ഗുരുതര ക്രമക്കേടാണ് സിബിഐ റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണവും സിബിഐ പിടിച്ചെടുത്തു. യാത്രക്കാരിൽ നിന്ന് സ്വർണവും വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി. പരിശോധന കഴിഞ്ഞ് പുറത്തുവന്ന യാത്രക്കാരിൽ നിന്നാണ് സ്വർണവും സിഗരറ്റും പിടികൂടിയത്.
സിബിഐ പരിശോധന ഒരു ദിവസത്തിലേറെ സമയം നീണ്ടുനിന്നു. സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്നായിരുന്നു റെയ്ഡ്.