ഒരാഴ്ചക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 27 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 86.48 രൂപയായി. ഡീസലിന് 80.47 രൂപയിലെത്തി.