സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടുമുയർന്നു. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിൽ എട്ട് ദിവസവും ഇന്ധനവില വർധിച്ചിരുന്നു
10 ദിവസം കൊണ്ട് പെട്രോളിന് 85 പൈസയും ഡീസലിന് 1.49 പൈസയുമാണ് ഉയർന്നത്. രണ്ട് മാസമായി ഓയിൽ കമ്പനികൾ നിർത്തിവെച്ചിരുന്ന പ്രതിദിന വിലവർധനവ് നവംബർ 20ഓടെ പുനരാരംഭിക്കുകയായിരുന്നു. കോഴിക്കോട് പെട്രോളിന് ലിറ്റർ 82.53 രൂപയും ഡീസലിന് 76.34 രൂപയുമാണ്.