തുടർച്ചയായ നാലാമത്തെ ദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 18 പൈസയുമാണ് ഇന്നുയർന്നത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ധനവില വർധിപ്പിക്കാൻ ആരംഭിച്ചത്. നാല് ദിവസം കൊണ്ട് പെട്രോളിന് 40.07 പൈസയും ഡീസലിന് 79 പൈസയും വർധിച്ചു
മുംബൈയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. കോഴിക്കോട് പെട്രോളിന് 81.93 രൂപയും ഡീസലിന് 75.42 രൂപയുമായി