തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. തന്നെ പീഡിപ്പിച്ചതല്ലെന്നും പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പരാതിക്കാരിയായ യുവതി കോടതിയിൽ സത്യവാങ്മൂലം നൽകി
സത്യവാങ്മൂലം ഫയലിൽ സ്വീകരിച്ച ഹൈക്കോടതി റിമാൻഡിലായിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടറെ ജാമ്യത്തിൽ വിട്ടു. ഇരയുടെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ പോലീസിനോട് ഹൈക്കോടതി നിർദേശിച്ചു
കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വാങ്ങാൻ തിരുവനന്തപുരം പാങ്ങോടുള്ള ആരോഗ്യപ്രവർത്തകന്റെ വീട്ടിലെത്തിയ സമയത്ത് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതി നൽകിയ പരാതി.