സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ ഐ എ കേസിൽ എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളിൽ വിധി നാളെ പറയാനായി മാറ്റി വെച്ചിരിക്കുകയാണ്
മുൻകൂർ ജാമ്യത്തെ എതിർത്ത് ഇ ഡി ഇന്നലെ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നാണ് സത്യവാങ്മൂലത്തിൽ ഇ ഡി പറയുന്നത്. സ്വപ്‌ന നടത്തിയ സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന സൂചനയാണ് ഇഡി നൽകുന്നത്.