ഇന്ന് 7593 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 93,291 പേർ
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 909, കൊല്ലം 750, പത്തനംതിട്ട 250, ആലപ്പുഴ 769, കോട്ടയം 167, ഇടുക്കി 94, എറണാകുളം 414, തൃശൂർ 1170, പാലക്കാട് 239, മലപ്പുറം 731, കോഴിക്കോട് 1153, വയനാട് 120, കണ്ണൂർ 572, കാസർഗോഡ് 255 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 93,291 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,74,675 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,926 പേരാണ്…