സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 41,47,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
67 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂർ 12, കോഴിക്കോട് 9, എറണാകുളം, തൃശൂർ 7 വീതം, മലപ്പുറം 6, കാസർഗോഡ് 4, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് വ്യാഴാഴ്ച രോഗം ബാധിച്ചത്.