ഡല്‍ഹി: കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ സ്പൈസ് ജെറ്റില്‍ പ്രതിസന്ധി രൂക്ഷം. നിലവില്‍ സര്‍വീസ് നടത്തുന്നത് ആറ് വിമാനങ്ങള്‍ മാത്രമാണ്. പ്രതിദിനം 20ലേറെ സര്‍വീസുകളാണ് ഇപ്പോഴുള്ളത്. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ശ്രീനഗര്‍, ഡല്‍ഹി-ധരംശാല, പട്ന, ദര്‍ഭംഗ റൂട്ടുകളിലാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. ( financial crisis is deepening in spicejet)
നവംബര്‍ 22 വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം 8,671 പരാതികളാണ് വ്യോമയാന മന്ത്രാലയത്തിന്റെ എയര്‍സേവ പോര്‍ട്ടലിലുള്ളത്. പ്രവര്‍ത്തനം തടസ്സപ്പെടുന്നതിനുലും സാമ്പത്തിക ബാധ്യതകളിലും വിശദീകരണം തേടി ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
നിലനില്‍പ്പിനായി 5500 കോടി രൂപ വരെ സമാഹരിക്കാനുള്ള അടിയന്തര പദ്ധതിക്ക് സ്പൈസ് ജെറ്റ് ബോര്‍ഡ് അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്പൈസ് ജെറ്റിന് 60ഓളം വിമാനങ്ങളുണ്ടെന്നാണ് രേഖകളിലുള്ളതെങ്കിലും ഇതില്‍ വളരെ കുറച്ച് വിമാനങ്ങള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. വാടക കുടിശ്ശിക, സ്പെയര്‍ പാര്‍ട്സുകളുടെ അഭാവം, അറ്റകുറ്റപ്പണികള്‍ എന്നിവ ഏല്‍പ്പിക്കുന്ന സാമ്പത്തിക ഭാരം താങ്ങാനാകാതെയാണ് മറ്റ് വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.






