Headlines

സ്മോളടിക്ക് ‘ടെസ്റ്റ്’ ഡോസ്, ഒരു ‘മദ്യപ്രദേശ്’ ടെക്നിക്; മദ്യശാലകളിൽ കരൾ പരിശോധന

സാഗർ (മധ്യപ്രദേശ്) ∙ പതിവായി മദ്യശാലകളിലെത്തുന്നവരോട് കയ്യിൽ കാശുണ്ടോ എന്നു ചോദിക്കുന്നതിനു പകരം ഉള്ളിൽ കരളുണ്ടോ എന്നു ചോദിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. സാഗർ മദ്യദുരന്തത്തിനു പിന്നാലെ മധ്യപ്രദേശ് സർക്കാർ മദ്യശാലകളിൽ ആരോഗ്യപരിശോധനാ ക്യാംപുകൾ നടത്തുന്നു. രണ്ടെണ്ണം അടിക്കാനെത്തുന്നവർക്ക് ബിപിയും ഷുഗർ, ലിവർ ടെസ്റ്റുകളൊക്കെ നടത്തി ഫലം കാണിച്ചു കൊടുക്കും. നിങ്ങളുടെ ആരോഗ്യം പ്രശ്നമാണെന്നും ഇനിയും അടിച്ചാൽ പ്രശ്നമാകുമെന്നും പറഞ്ഞു മനസ്സിലാക്കും. ജീവൻ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞാൽ പലരും മദ്യപാനശീലം ഉപേക്ഷിക്കുമെന്നാണു പ്രതീക്ഷ. ഇതിനായി ആരോഗ്യ-എക്സൈസ് വകുപ്പുകളുടെ സംയുക്തസംഘം രൂപീകരിച്ചു….

Read More

പ്രഹരശേഷി കൂട്ടി തീരുവ ബോംബിടാൻ ട്രംപ്; ഇന്ത്യയെ ‘വെറുതെ’ വിട്ടില്ലെങ്കിൽ കളി മാറും? സ്വർണം വീണു, ഇറാനിൽ ‘കെമിക്കൽ’ പോര്

ഇടക്കാല തിരഞ്ഞെടുപ്പിൽ അടപടലം തോറ്റെങ്കിലും ‘കലിപ്പടങ്ങാതെ’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ യുഎസിന്റെ 14 വലിയ വ്യാപാര പങ്കാളികൾക്കെതിരെ പ്രഹരശേഷി കൂട്ടിയുള്ള പുതിയ തീരുവ യുദ്ധത്തിന് ട്രംപിന്റെ പടയൊരുക്കം. ഉൽപാദനം, യുഎസിലേക്കുള്ള കയറ്റുമതി എന്നിവയിൽ ചട്ടലംഘനം, തൊഴിൽ ചൂഷണം, അനധികൃത ലാഭം നേടൽ തുടങ്ങിയ ‘കുറ്റങ്ങൾ’ ആരോപിച്ച് ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ ട്രംപ് ഭരണകൂടം സെക്ഷൻ 301 പ്രകാരം അന്വേഷണം നടത്തിയിരുന്നു. യുഎസ് സർക്കാരിന്റെ ട്രേഡ് റപ്രസന്റേറ്റീവ്…

Read More

ചക്കക്കൊമ്പന് റേഡിയോ കോളർ: ദൗത്യം ആരംഭിച്ചു, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പുറപ്പെട്ടു

ചിന്നക്കനാൽ (ഇടുക്കി)∙ ചക്കക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന വനംവകുപ്പിന്റെ ദൗത്യം ആരംഭിച്ചു. 100 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വിവിധ ടീമുകളായി പുറപ്പെട്ടു. 5 ഡോക്ടർമാരും 15 അംഗ ട്രെക്കിങ് ടീമും മിഷൻ ചക്കക്കൊമ്പന്റെ ഭാഗമാണ്. വയനാട് മുത്തങ്ങയിൽ നിന്നെത്തിച്ച 2 കുങ്കിയാനകളും ദൗത്യത്തിന് ഒപ്പമുണ്ട്. ഇന്നലെ വൈകിട്ടുവരെ ചിന്നക്കനാൽ പഞ്ചായത്തിലെ 80 ഏക്കർ ഭാഗത്തുണ്ടായിരുന്ന ചക്കക്കൊമ്പൻ 301 കോളനിക്ക് സമീപമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മയക്കുവെടി വയ്ക്കാനായി വനംവകുപ്പ് കണ്ടെത്തിയ തുറസ്സായ ഇടങ്ങളിലേക്ക് കൊമ്പനെ എത്തിക്കുകയാണ്…

Read More