സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയിൽ നൽകിയ ഹർജിയാണ് പിൻവലിച്ചത്. ഇഡി കേസിൽ ഹൈക്കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി
അതിനിടെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ശിവശങ്കറിനെ കസ്റ്റംസ് കോടതിയിൽ ഹാജരാക്കി. കൂടുതൽ തെളിവുകൾ കസ്റ്റംസ് മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്. തെളിവുകൾ മുദ്രവെച്ച കവറിൽ നൽകാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു.