സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 209 കൊവിഡ് രോഗികള്‍;12മരണം.

റിയാദ്: സൗദിയില്‍ ഇന്ന് 209 പേരിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മൂലം ഇന്ന് 12 പേരാണ് മരിച്ചത്.289 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ മൊത്തം എണ്ണം 3,58,922 ആണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5,977 പേരും മൊത്തം രോഗമുക്തി നേടിയവർ 3,49,168 പേരുമാണ്.3,777പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 577 പേരാണ് അത്യാസന്ന നിലയിലുള്ളത്.അതോടൊപ്പം ഇന്ന് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് റിയാദിലും,മദീനയിലും 44 വീതമാണ്.

Read More

സൗദിയിൽ ട്രെയിലർ മേൽപാലത്തിനു മുകളിൽ നിന്ന് കാറുകൾക്ക് മുകളിലേക്ക് മറിഞ്ഞു.ഒരു മരണം

റിയാദ്:കിഴക്കന്‍ റിയാദിലെ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡിലെ മേല്‍പാലത്തിനു മുകളില്‍ നിന്ന് ട്രെയിലര്‍ടിപ്പര്‍ ലോറി കാറുകള്‍ക്കു മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പാലത്തിനു താഴെകൂടി സഞ്ചരിക്കുകയായിരുന്ന രണ്ടു കാറുകള്‍ക്കു മുകളിലേക്കാണ് കല്ലും മണ്ണും നിറച്ച ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.പടിഞ്ഞാറു ദിശയില്‍ അല്‍നഹ്ദ റോഡ് ഇന്റര്‍സെക്ഷനു തൊട്ടുമുമ്പായിട്ടാണ് അപകടം നടന്നത്.സുരക്ഷാ വിഭാഗവും, സിവില്‍ ഡിഫന്‍സും,റെഡ് ക്രസന്റ് യൂണിറ്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read More

ഭക്ഷണമുണ്ടാക്കാൻ വൈകി; ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് ഭർത്താവ് ഒളിവിൽ പോയി

ഭക്ഷണമുണ്ടാക്കാൻ വൈകിയതിന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. തെലങ്കാന മീർപ്പോട്ടിലാണ് സംഭവം. ജയമ്മയെന്ന 40കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ശ്രീനു(45)വിനെ പോലീസ് തെരയുകയാണ് ജയമ്മയും ഭാര്യയും വീടിന് സമീപത്തെ ഒരു വിവാഹ ചടങ്ങിൽ പോയി എത്തിയതായിരുന്നു. ഈ സമയം ശ്രീനു ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ തയ്യാറായിട്ടില്ലെന്ന് ജയമ്മ പറഞ്ഞു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ശ്രീനു ഇവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ജയമ്മ മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ…

Read More

മിഗ് 29 വിമാനാപകടത്തെ തുടർന്ന് കാണാതായ വ്യോമസേന കമാൻഡറുടെ മൃതദേഹം കണ്ടെത്തി

മിഗ് -29 വിമാനാപകടത്തെ തുടർന്ന് കാണാതായ വൈമാനികന്റെ മൃതദേഹം കണ്ടെത്തി. കമാൻഡർ നിശാന്ത് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവ തീരത്ത് നിന്ന് 30 മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. നവംബർ 26നാണ് മിഗ്-29 അപകടത്തിൽപ്പെടുന്നത്. ആഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്ന് പൊങ്ങിയ മിഗ്-29 വൈകീട്ട് 5 മണിയോടെ അറബിക്കടലിൽ പതിക്കുകയായിരുന്നു. സിംഗിന്റെ കോ പൈലറ്റിന് അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചുവെങ്കിലും നിശാന്ത് സിംഗിനെ കണ്ടെത്താനായിരുന്നില്ല.

Read More

വയനാട്ടിൽ 6,25,455 വോട്ടര്‍മാര്‍ : 848 പോളിംഗ് സ്റ്റേഷനുകൾ

ആകെ 6,25,455 വോട്ടര്‍മാരാണ് ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,05,915 പുരുഷന്മാരും 3,19,534 സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട 6 പേരും. പ്രവാസി വോട്ടര്‍മാര്‍ 6 പേരുണ്ട്. ഗ്രാമപഞ്ചായത്ത് വോട്ടര്‍മാര്‍ ആകെ 5,30,894 ആണ്. പുരുഷന്‍- 2,60,090 സ്ത്രീ- 2,70,798, ട്രാന്‍സ്‌ജെന്‍ഡര്‍- 6. നഗരസഭാ വോട്ടര്‍മാര്‍ ആകെ 94,561 പേര്‍. പുരുഷന്‍- 45,825 സ്ത്രീ- 48736. പോളിംഗ് സ്റ്റേഷനുകള്‍ തെരഞ്ഞെടുപ്പിനായി 848 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 99 നഗരസഭാ ഡിവിഷനുകള്‍ക്ക് 99 പോളിംഗ് സ്‌റ്റേഷനുകളും 413 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 749…

Read More

കോഴിക്കോട് ജില്ലയില്‍ 383 പേര്‍ക്ക് കോവിഡ്;രോഗമുക്തി 571

  കോഴിക്കോട് ജില്ലയില്‍ ഇന്ന് 383 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കുമാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3186 പേരെ പരിശോധനക്ക് വിധേയരാക്കി. ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 571 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. *വിദേശത്ത് നിന്ന്…

Read More

ദമാം തുറമുഖത്ത് രണ്ട് കപ്പലുകൾ കൂട്ടിയിടിച്ചു

ദമാം:ദമാംകിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് രണ്ടു ചരക്കു കപ്പലുകൾ കൂട്ടിയിടിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരക്കാണ് സംഭവം. സൗദി പതാക വഹിച്ച, സൗദി അൽബഹ്‌രി കമ്പനിക്കു കീഴിലെ കപ്പലും ടാൻസാനിയ പതാക വഹിച്ച കപ്പലും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമാം തുറമുഖ കനാലിന്റെ പ്രവേശന കവാടത്തിലാണ് അപകടം നടന്നത്.ആർക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പോർട്ട് അതോറിറ്റി അറിയിച്ചു അപകടം ദമാം തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. സംഭവം നടന്ന ഉടൻതന്നെ ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കുന്ന എല്ലാ അംഗീകൃത…

Read More

വയനാട് ‍ജില്ലയിൽ 63 പേര്‍ക്ക് കൂടി കോവിഡ്; 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 150 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12123 ആയി. 10279 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 76 മരണം. നിലവില്‍ 1768 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1083 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

താമരശ്ശേരി: ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. എളേറ്റില്‍ വട്ടോളി സ്വദേശി പനച്ചി കുന്നുമ്മൽ അസീസ് (38), മക്കളായ നജ ഫാത്തിമ (7), ഫാത്തിമ സന്‍ഹ (10), മുഹമ്മദ് ഇര്‍ഫാന്‍ (3), അസീസിന്റെ ഭാര്യാ സഹോദരന്‍ ഉണ്ണികുളം വള്ളിയോത്ത് സ്വദേശി ഷംസീര്‍ (38), മകള്‍ നൈഫ ഫാത്തിമ (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ അടിവാരത്തിന് മുകളിലായിരുന്നു…

Read More