സൗദിയിൽ ട്രെയിലർ മേൽപാലത്തിനു മുകളിൽ നിന്ന് കാറുകൾക്ക് മുകളിലേക്ക് മറിഞ്ഞു.ഒരു മരണം

റിയാദ്:കിഴക്കന്‍ റിയാദിലെ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡിലെ മേല്‍പാലത്തിനു മുകളില്‍ നിന്ന് ട്രെയിലര്‍ടിപ്പര്‍ ലോറി കാറുകള്‍ക്കു മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പാലത്തിനു താഴെകൂടി സഞ്ചരിക്കുകയായിരുന്ന രണ്ടു കാറുകള്‍ക്കു മുകളിലേക്കാണ് കല്ലും മണ്ണും നിറച്ച ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.പടിഞ്ഞാറു ദിശയില്‍ അല്‍നഹ്ദ റോഡ് ഇന്റര്‍സെക്ഷനു തൊട്ടുമുമ്പായിട്ടാണ് അപകടം നടന്നത്.സുരക്ഷാ വിഭാഗവും, സിവില്‍ ഡിഫന്‍സും,റെഡ് ക്രസന്റ് യൂണിറ്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.