ഭക്ഷണമുണ്ടാക്കാൻ വൈകി; ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് ഭർത്താവ് ഒളിവിൽ പോയി

ഭക്ഷണമുണ്ടാക്കാൻ വൈകിയതിന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. തെലങ്കാന മീർപ്പോട്ടിലാണ് സംഭവം. ജയമ്മയെന്ന 40കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ശ്രീനു(45)വിനെ പോലീസ് തെരയുകയാണ്

ജയമ്മയും ഭാര്യയും വീടിന് സമീപത്തെ ഒരു വിവാഹ ചടങ്ങിൽ പോയി എത്തിയതായിരുന്നു. ഈ സമയം ശ്രീനു ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ തയ്യാറായിട്ടില്ലെന്ന് ജയമ്മ പറഞ്ഞു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ശ്രീനു ഇവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ജയമ്മ മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.