കോട്ടയം തെള്ളകത്ത് ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. കുടുംബവഴക്കിനെ തുടർന്നാണ് സംഭവം. തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരി(50)യാണ് കൊല്ലപ്പെട്ടത്.
മദ്യപിച്ചെത്തിയ ടോമി മേരിയുമായി വഴക്കിടുകയും ഇതിനിടയിൽ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയുമായിരുന്നു. ഇരുമ്പ് കമ്പി കൊണ്ടും തലയ്ക്ക് അടിച്ചതായി പോലീസ് പറയുന്നു. മേരി മരിച്ചെന്ന് ഉറപ്പിച്ചതോടെ കണ്ണൂരിലുള്ള തന്റെ സഹോദരനെ ഇയാൾ വിളിച്ചറിയിക്കുകയും ചെയ്തു
സഹോദരൻ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ടോമിയെ പോലീസ് കസ്റ്റഡിയിലെടുത്തു