വൈക്കത്ത് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം വൈക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വൈക്കം തലയാളം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് കൃത്യം നടത്തിയത്. ഇയാളുടെ ഭാര്യ സൂസമ്മയാണ് കൊല്ലപ്പെട്ടത്

കുടുംബ വഴക്കിനെ തുടർന്നാണ് സംഭവം. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുമുറ്റത്ത് വെച്ചാണ് ബാബു സൂസമ്മയെ വെട്ടിയത്. വയറിൽ വെട്ടേറ്റ സൂസമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു