അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ ഇന്ത്യക്കെതിരെ പരാമർശവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്ന് ട്രംപ് പറഞ്ഞു. പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുകയായിരുന്നു ട്രംപ്
ചൈനയെ നോക്കൂ, ഇത് എത്ര മലിനമാണ്. റഷ്യയെ നോക്കു, ഇന്ത്യയെ നോക്കു, വായു മലിനമാണ്, എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ട്രില്യൺ കണക്കിന് ഡോളർ എടുക്കേണ്ടിവന്നതിനാൽ ഞാൻ പാരീസ് കരാറിൽ നിന്ന് പിന്മാറി, ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ശ്വസിക്കാൻ കഴിയാത്ത വായു ഉള്ള പ്രദേശങ്ങളായി മുദ്രകുത്തുന്നതായും ട്രംപ് ആവർത്തിച്ചു.