കമല ഹാരിസ് വൈസ് പ്രസിഡന്റായാൽ അമേരിക്കക്ക് അപമാനമാണെന്ന് ട്രംപ്

ഡെമോക്രാറ്റിക് പാർട്ടിയുടെ അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിനെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് അവരെ ഇഷ്ടമല്ല. ആരും അവരെ ഇഷ്ടപ്പെടുന്നില്ല. അവർ വൈസ് പ്രസിഡന്റായാൽ രാജ്യത്തിന് തന്നെ അപമാനമാണെന്നും ട്രംപ് പറഞ്ഞു

്അവർക്കൊരിക്കലും അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡന്റാകാൻ സാധിക്കില്ല. അത് നമ്മുടെ രാജ്യത്തിന് തന്നെ അപമാനമായിരിക്കും. അമേരിക്കയെ തകർക്കുന്ന നയങ്ങൾ മാത്രം അറിയുന്നയാളാണ് പ്രസിഡന്റ് സ്ഥാനാർഥി ബൈഡൻ എന്നും ട്രംപ് ആരോപിച്ചു. ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിക്കണണെന്ന് ചൈന ആഗ്രഹിക്കുന്നതിന്റെ കാരണം ഇപ്പോൾ വ്യക്തമാണെന്നും ട്രംപ് പറഞ്ഞു