വാഷിംങ്ങ്ടൺ: ജനപ്രിയ ചൈനീസ് ആപ്പ് ആയ ടിക് ടോക്കും വീ ചാറ്റും യുഎസില്‍ നിരോധിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ദേശസുരക്ഷയെയും രാജ്യത്തിന്റെ സമ്പദ് വ്യവവസ്ഥയെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ തീരുമാനം. നിരോധനം 45 ദിവസത്തികം പ്രാബല്യത്തിലാവും. രണ്ട് പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവുകളാണ് ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ചത്.
ടിക് ടോകും വീ ചാറ്റും ആദ്യമായി നിരോധിച്ച രാജ്യം ഇന്ത്യയായിരുന്നു. ദേശസുരക്ഷയ്ക്ക് ഭീഷണി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെയും തീരുമാനം. ഇതിനകം 106 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ആപ്പുകള്‍ നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ യുഎസ് പാര്‍ലമെന്റ് അംഗങ്ങളും സ്വാഗതം ചെയ്തു.
ചൈനീസ് കമ്പനികളുടെ ഈ മൊബൈല്‍ ആപ്പുകള്‍ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും വിദേശനയത്തിനും സമ്പദ് വ്യവസ്ഥയക്കും ഭീഷണിയാണെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ ട്രംപ് വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഈ രണ്ട് ആപ്പുകള്‍ക്കാണ് നിരോധനം.