കരിപ്പൂരിൽ വിമാന അപകടം; മരണം 16 ആയി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റും സഹ പൈലറ്റും അടക്കം 16പേര്‍ മരിച്ചു.   വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളർന്നു. യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

Read More

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു; മരണം 10 ആയി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റടക്കം  10പേർ മരിച്ചു..ക്യാപ്റ്റൻ ദീപക് വസന്ത് സാഠെ ആണ് മരിച്ചത്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കുണ്ട്   വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളർന്നു. യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള…

Read More

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു, രണ്ടായിപിളര്‍ന്നു; പൈലറ്റടക്കം രണ്ട് പേർ മരിച്ചു

കരിപ്പുർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളർന്നു. പൈലറ്റടക്കം രണ്ട് പേർ മരിച്ചു യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. 177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു   രാത്രി 8 മണിയോടെയാണ് സംഭവം. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ മുൻഭാഗത്തുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തിൽനിന്ന് പുക ഉയർന്നു. വിമാനത്തിന് തീ…

Read More

സാനിറ്റൈസര്‍ സുരക്ഷിതത്വം എത്ര സമയം നില്‍ക്കും

എല്ലാവരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സ്വയം സുരക്ഷക്കായി ഹാന്‍ഡ്‌സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് കൃത്യമായ ഫലം തരുന്നുണ്ടോ ഇല്ലയോ എന്ന കാര്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണം എത്ര സമയം നീണ്ട് നില്‍ക്കും എന്നുള്ളതാണ് ആദ്യം തിരിച്ചറിയേണ്ടത്. വെറും രണ്ട് മിനിട്ട് മാത്രമാണ് സാനിറ്റൈസര്‍ ഇതിന്റെ ഗുണം നില നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഇടക്കിടക്ക്…

Read More

എം.എ. ബേബിക്ക് കൊവിഡ്

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ ബെറ്റിയുടെ കൊവിഡ് ടെസ്റ്റും പോസിറ്റീവാണ്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എ. ബേബി ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു.    

Read More

നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം തകര്‍ന്നു

നിലമ്പൂര്‍: നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം തകര്‍ന്നു. ചാലിയാറിനു കുറുകെയുള്ള തൂക്കുപാലത്തിന മുകളിലൂടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായതാണ് പാലം തകരാന്‍ കാരണമായത്.   ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്ക് മരം സ്ഥിതിചെയ്യുന്ന കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലമാണ് തകര്‍ന്നത്. ഇതോടെ അമരപ്പലം, ആനന്തല്‍, എടക്കോട് കോളനികളിലുള്ള മുപ്പതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.   കഴിഞ്ഞ വര്‍ഷത്തം പ്രളയത്തില്‍ തൂക്കുപപാലം ഭാഗികമായി തകര്‍ന്നിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണിക്കുള്ള നടപടി പുരോഗമിക്കുകയായിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്ക് 2009ലാണ് 175 മീറ്റര്‍ നീളമുള്ള തൂക്കുപാലം നിര്‍മിച്ചത്.

Read More

കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നൽകിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തേണ്ടതാണ്. കക്കയം ഡാമിന്റെ പൂർണസംഭരണ ജലനിരപ്പ് 758.04 മീറ്ററാണ്.   ജലാശയത്തിന്റെ ബ്ലൂ അലർട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലർട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്ററാണ്. ഇപ്പോൾ ബ്ലൂ അലർട്ട് ജലനിരപ്പിലാണ് ജലാശയം….

Read More

സുൽത്താൻബത്തേരി ചെതലയം റേഞ്ച് ഓഫീസറെയും ഡ്രൈവറേയും കടുവ ആക്രമിച്ചു

  പുൽപ്പള്ളി വീട്ടിമൂല ചങ്ങമ്പത്ത് വെച്ച് റേഞ്ച് ഓഫീസറേയും ഡ്രൈവറെയും കടുവ ആക്രമിച്ചു. റേഞ്ച് ഓഫീസർ ടി ശശി കുമാറിനേയും,വാച്ചർ മാനുവലിനേയുമാണ് ആക്രമിച്ചത് . പരിക്കേറ്റവരെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വീട്ടിമൂല ചങ്ങമ്പത്ത് വനത്തിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത് . മാനുവലിൻ്റെ പരിക്ക് ഗുരുതരമാണ് .കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read More

പെട്ടിമുടി ദുരന്തം: അനുശോചിച്ച് മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ആശ്വാസ ധനം, പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും

ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. 15 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15 പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസധനമായി നൽകും. പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും ഗാന്ധിരാജ്(48), ശിവകാമി(35), വിശാൽ(12), മുരുകൻ(46), രാമലക്ഷ്മി(40), മയിൽസ്വാമി(48), കണ്ണൻ(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ(25), തപസ്യാമ്മാൾ(42), സിന്ധു(13), നിതീഷ്(25), പനീർശെൽവം(40) ഗണേശൻ(40) മരിച്ചവരിൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരുക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി ആശുപത്രിയിലും…

Read More

വയനാട്ടിൽ 55 പേര്‍ക്ക് കൂടി കോവിഡ്; 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 34 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ വിദേശത്ത് നിന്നും ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 34 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 852 ആയി. ഇതില്‍ 444 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 406 പേരാണ് ചികിത്സയിലുള്ളത്. 387 പേര്‍ ജില്ലയിലും 19 പേര്‍…

Read More