സാനിറ്റൈസര്‍ സുരക്ഷിതത്വം എത്ര സമയം നില്‍ക്കും

എല്ലാവരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സ്വയം സുരക്ഷക്കായി ഹാന്‍ഡ്‌സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് കൃത്യമായ ഫലം തരുന്നുണ്ടോ ഇല്ലയോ എന്ന കാര്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണം എത്ര സമയം നീണ്ട് നില്‍ക്കും എന്നുള്ളതാണ് ആദ്യം തിരിച്ചറിയേണ്ടത്.

വെറും രണ്ട് മിനിട്ട് മാത്രമാണ് സാനിറ്റൈസര്‍ ഇതിന്റെ ഗുണം നില നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഇടക്കിടക്ക് സാനിറ്റൈസര്‍ ഇട്ട് കൈ വൃത്തിയാക്കണം എന്ന് പറയുന്നത്. വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുന്നതിന് സാധിക്കാത്ത സാഹചര്യങ്ങളിലാണ് സാനിറ്റൈസര്‍ ഉപയോഗിക്കണം. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. കൈകളുടെ പുറത്തും അകത്തും എല്ലാം നല്ലതുപോലെ തടവുന്നതിന് ശ്രദ്ധിക്കണം.