ഇന്ത്യ ടിക് ടോകിന് പൂട്ടിട്ടപ്പോൾ സജീവമായി ചിങ്കാരി ആപ്‌

ചൈനീസ് ആപ്പുകളുടെ കടന്നുകയറ്റത്തെ നിരോധിച്ചു കൊണ്ടുള്ള ഒരു ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്കായിരുന്നു ഇന്ത്യ ചൈനയ്‌ക്കെതിരെ സ്വീകരിച്ച ആദ്യ നടപടി. വിവരം ചോർത്തുന്നതടക്കമുള്ള മുന്നറിയിപ്പുകളെ മുൻനിർത്തിയാണ് സർക്കാർ ഈ ധീരമായ നടപടി സ്വീകരിച്ചത്.

ജനപ്രിയമായ ടിക് ടോക്ക് ഉൾപ്പടെ 59തോളം ചൈനീസ്ആപ്പുകളെയാണ് ഇന്ത്യ നിരോധിച്ചത്. ടിക് ടോക്കിനേറ്റ നിരോധനം ഫലത്തിൽ ഇന്ത്യൻ നിർമ്മിത ആപ്പുകൾക്ക് അനുഗ്രഹം ആയിരിക്കുകയാണ്. അത്തരത്തിൽ കോളടിച്ച ഒരാപ്പാണ് ചിങ്കാരി.

ടിക് ടോക്ക് നിരോധിച്ച ശേഷം ഇതുവരെ പത്ത് ലക്ഷത്തോളം ഡൗൺലോഡുകളാണ് ഗൂഗിൾ പ്ളേസ്റ്റോറിൽചിങ്കാരിക്ക് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ ചിങ്കാരി ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്ന് ചിങ്കാരിയുടെ സഹസ്ഥാപകൻ കൂടിയായ സുമിത് ഘോഷ് അറിയിച്ചു.