കോട്ടയത്ത് ഗർഭിണിക്ക് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതായി പരാതി

കോട്ടയത്തെ സ്വകാര്യ ആശുപത്രികളുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ വ്യാപക വിമർശനം. കൊവിഡിനെ തുടർന്ന് അടച്ച കോട്ടയം അരവിന്ദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന രോഗികൾക്ക് മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്നു.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ഗർഭിണി മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഇവരെ പരിശോധിക്കാനോ പ്രവേശിപ്പിക്കാനോ ആശുപത്രി അധികൃതർ തയ്യാറായില്ല. ഒമ്പത് മാസം ഗർണിയായ യുവതിയോടെയിരുന്നു ആശുപത്രികളുടെ ക്രൂരത. മനുഷ്യത്വമില്ലാതെ സ്വകാര്യ ആശുപത്രികൾ പെരുമാറിയതോടെ മാനസികമായി തളർന്നതായി ബന്ധുക്കൾ പറയുന്നു. അരവിന്ദ ആശുപത്രിയിൽ ഒരു ദിവസം ചെക്കപ്പിന് പോയത് ചൂണ്ടിക്കാട്ടിയാണ് ചികിത്സ നിഷേധിച്ചതെന്ന് പിതാവ് പറയുന്നു

യുവതിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ യുവതിക്ക് മാത്രമല്ല, അരവിന്ദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന രോഗികളെ ആരെയും മറ്റ് സ്വകാര്യ ആശുപത്രികൾ പ്രവേശിപ്പിക്കുന്നില്ല.