സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുമൊന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് ഗവർണ്ണർ; മിനുറ്റുകൾക്കകം പിൻവലിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്. ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റിൽ ആണ് ചിത്രമുള്ളത്. എന്നാൽ 30 മിനിറ്റിനുള്ളിൽ ചിത്രം പിൻവലിച്ചു. ജൂലൈ അഞ്ചിന് ജീവൻരംഗ് സംഘടിപ്പിച്ച ഓൺലൈൻ ക്നോളേജ് സീരീസിൽ ഗവർണർ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാൽ…

Read More

മഞ്ചേശ്വരം ഭാഗത്ത് നിയന്ത്രണം കടുപ്പിക്കും ; മുഖ്യമന്ത്രി

മഞ്ചേശ്വരം ഭാഗത്ത് നിയന്ത്രണം കടുപ്പിക്കും. ഇവിടെ ധാരാളം പേര്‍ ദിനംപ്രതി മംഗലാപുരത്ത് പോയി വരുന്നവരുണ്ട്. മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തേക്കും കാസര്‍കോട്ടേക്കുമെത്തുന്നവരുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നതായി കാണുന്നതിനാല്‍ ദിവസേനയുള്ള പോക്കുവരവ് അനുവദിക്കാനാവില്ല. ജോലിയുമായി ബന്ധപ്പെട്ട് പോകേണ്ടതാണെങ്കില്‍ അവര്‍ ദിവസേന എന്നത് അവസാനിപ്പിച്ച് മാസത്തില്‍ ഒരു തവണ വരുന്ന രീതിയില്‍ ക്രമീകരിക്കണം. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​തി​ര്‍​ത്തി ക​ട​ന്ന് നി​ത്യേ​ന​യു​ള്ള പോ​ക്കു​വ​ര​വ് ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു….

Read More

സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഐടി വകുപ്പില്‍ ജോലിക്ക് കയറിയത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വരുത്തും. കുറ്റവാളികള്‍ക്ക് ഒളിക്കാനുള്ള താവളമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് വ്യക്തമായതാണ്. സ്വര്‍ണക്കടത്ത് കണ്ടുപിടിക്കുന്നതിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. കുറ്റകൃത്യത്തിന് പിന്നുള്ള പ്രധാന ആസൂത്രകരെ കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന സൂചന. അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ അന്വേഷണ സംഘത്തിനാകും…

Read More

നടിയും എംപിയുമായ സുമലതക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചലചിത്ര നടിയും എംപിയുമായ സുമലതക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്. ജുലൈ നാലിന് തലവേദനയും തൊണ്ട വേദനയെയും തുടര്‍ന്ന് ഡോക്ടറെ സമീപിച്ചു. സ്രവം പരിശോധനക്ക് അയച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചുവെന്നും ഇവര്‍ പറയുന്നു മാണ്ഡ്യയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുമലത. ഒരുകാലത്ത് ദക്ഷിണേന്ത്യന്‍ സിനിമകളിലെ മുന്‍നിര നായികയായിരുന്നു ഇവര്‍. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Read More

സൗദി അറേബ്യയിൽ ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

സൗദി അറേബ്യയിൽ ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.സൌദിയിലുള്ള താമസക്കാര്‍ക്കും വിദേശികള്‍ക്കുമാണ് അപേക്ഷിക്കാനുള്ള അവസരം. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=7764 എന്ന ലിങ്ക് വഴിയാണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. കോവിഡ് ലക്ഷണമില്ലാത്തവര്‍ക്കെല്ലാം അപേക്ഷ നല്‍കാം. ഇക്കാര്യം ഓണ്‍ലൈന്‍ അപേക്ഷയുടെ തുടക്കത്തില്‍ തന്നെ ചോദിക്കുന്നുണ്ട്. ഇരുപതിനും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. ഹജ്ജിന് മുന്നോടിയായി 14 ദിവസവും ഹജ്ജിന് ശേഷം 14 ദിവസവും ക്വാറന്റൈനില്‍ തുടരണം. മുന്പ് ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജ് ചെയ്യാനാകില്ല. കോവിഡ് പ്രശ്നങ്ങള്‍ നില നില്‍ക്കുന്നതില്‍ ഹൃദയ…

Read More

കോഴിക്കോട് നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്.എം സ്ട്രീറ്റ്, സെൻട്രൽ മാർക്കറ്റ് എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു

ജനങ്ങള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ഉത്തരവിട്ടു. സമൂഹവ്യാപനത്തിലേക്ക് നീങ്ങാതിരിക്കാനുളള നടപടികളുടെ ഭാഗമായാണ് തീരുമാനം. കോഴിക്കോട് നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്.എം സ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തി. വലിയങ്ങാടിയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോവുന്നതിനും ഒരോ വഴികള്‍ മാത്രമേ അനുവദിക്കുകയുള്ളു. വലിയങ്ങാടിയില്‍ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്കും ഇവിടെനിന്ന് ചരക്കുമായി പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കും…

Read More

കാണികളില്ലാതെ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു ; ബുധനാഴ്ച മുതൽ ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും

കാണികളില്ലാതെ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു. ബുധനാഴ്ച മുതൽ ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നര മുതല്‍ സോണി സിക്‌സില്‍ പരമ്പര ലൈവ് കാണാംസതാംപ്റ്റണിലാണ് ആദ്യ ടെസ്റ്റ്. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് ജൂലൈ പതിനാറിനും മൂന്നാം ടെസ്റ്റ് ജൂലൈ 24നും നടക്കും. പരുക്കേറ്റ ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ട് നായകന്‍. വിന്‍ഡീസിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കും. ഐസിസി ലോക…

Read More

കോവിഡുണ്ടാക്കിയ ഇടവേളക്ക് ശേഷം ന്യൂസിലൻഡിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധസമരം ശക്തമാകുന്നു

കോവിഡുണ്ടാക്കിയ ഇടവേളക്ക് ശേഷം ന്യൂസിലൻഡിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധസമരം ശക്തമാകുന്നുകോവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ മുങ്ങിപ്പോയ പൗരത്വ നിയമ ഭേദഗതി സമരങ്ങളെ വീണ്ടെടുക്കുകയാണ് ന്യൂസിലൻഡിലെ ജനത. ന്യൂസിലൻഡ കോവിഡ് മുക്തം ആയതോടെയാണ് പ്രതിഷേധ സമരങ്ങൾക്ക് അനുമതി ലഭിച്ചത്. ന്യൂസിലൻഡ് തലസ്ഥാനമായ ഓക്‌ലാന്റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സമരം അരങ്ങേറിയത്. മലയാളികളുൾപ്പെടെ നിരവധി പേരാണ് പ്രതിഷേധ സമരത്തിൽ അരങ്ങേറിയത് ഈ കരിനിയമത്തിനെതിരെ ന്യൂസിലൻഡ് പൗരന്മാരും പങ്കാളിയായി.

Read More

ആശങ്ക അകലാതെ ,സംസ്ഥാനത്ത് 193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 167 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 167 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും 65 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി 35 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു ഇന്ന് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ 82 വയസ്സുള്ള മുഹമ്മദ്, എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 66കാരന്‍ യൂസഫ് സൈഫുദ്ദീന്‍…

Read More

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ; ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഫ​ല പ്ര​ഖ്യാ​പ​ന തീ​യ​തി മാ​റ്റി. ഈ ​മാ​സം 10 ന് ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ൺ മൂ​ലം ബോ​ര്‍​ഡ് യോ​ഗം ചേ​രാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ മൂ​ല്യ നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. വി​എ​ച്ച്എ​സ്‌​സി പ​രീ​ക്ഷാ ഫ​ല​വും പ​ത്തി​ന് പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന​താ​ണ്.

Read More