സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുമൊന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് ഗവർണ്ണർ; മിനുറ്റുകൾക്കകം പിൻവലിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്. ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റിൽ ആണ് ചിത്രമുള്ളത്. എന്നാൽ 30 മിനിറ്റിനുള്ളിൽ ചിത്രം പിൻവലിച്ചു. ജൂലൈ അഞ്ചിന് ജീവൻരംഗ് സംഘടിപ്പിച്ച ഓൺലൈൻ ക്നോളേജ് സീരീസിൽ ഗവർണർ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാൽ ചിത്രം പിൻവലിച്ച ശേഷം മാറിപ്പോയതാണെന്നാണ് രാജ്ഭവൻ നൽകിയ വിശദീകരണം.