സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 167 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും 65 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി 35 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു
ഇന്ന് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ 82 വയസ്സുള്ള മുഹമ്മദ്, എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 66കാരന്‍ യൂസഫ് സൈഫുദ്ദീന്‍ എന്നിവരാണ് മരിച്ചത്. മുഹമ്മദ് സൗദി സന്ദര്‍ശംന കഴിഞ്ഞ് വന്നതാണ്. അര്‍ബുദ രോഗിയായിരുന്നു. യൂസഫ് വിവിധ രോഗങ്ങള്‍ നേരിടുന്നയാളാണ്. മാര്‍ക്കറ്റില്‍ ഷോപ്പ് കീപ്പറായിരുന്നു.
ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെയാണ്. മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശ്ശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍കോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8