Headlines

വൻ കുതിപ്പ് നടത്തി സ്വർണം; പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2320 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. 22 കാരറ്റ് സ്വർണം പവന് ഇന്ന് ഒറ്റയടിക്ക് 2320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,20,800 രൂപയായി. ഗ്രാമിന് 295 രൂപ ഉയർന്ന് 15,100 രൂപയിലെത്തി.

ഇന്നലെ പവന് 1,18,480 രൂപയിലായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന്റെ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. 18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 240 രൂപ വർധിച്ച് 12,405 രൂപയിലെത്തി.