Headlines

മോദിയുടെ കേരളാ സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി; തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി. നേരത്തെ മാർച്ച് ആറിനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുമെന്ന് പറഞ്ഞിരുന്നത്. 11ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ചില പ്രഖ്യാപനങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഇതിനാൽ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമാകുമെന്നാണ് വിവരം എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം പ്രധാനമന്ത്രി കലൂർ സ്റ്റേഡിയത്തിൽ വെച്ച് നിർവഹിക്കും. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടെ അടക്കം മറ്റ് രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. അതേസമയം കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ…

Read More

ദി കേരളാ സ്റ്റോറി 2 ഇന്ന് പ്രദർശനം ആരംഭിക്കും; കൊച്ചിയിലടക്കം നൂൺ ഷോ മുതൽ പ്രദർശനം

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി ഉണ്ടായതോടെ വിവാദ സിനിമ ദി കേരള സ്റ്റോറി 2 ഇന്ന് പ്രദർശനം ആരംഭിക്കും. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ നൂൺ ഷോ മുതൽ പ്രദർശനം നടക്കും. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസെങ്കിലും വ്യാഴാഴ്ച ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പ്രദർശന അനുമതി നിഷേധിക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ചിൽ നിന്ന് ഇന്നലെ അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളിൽ രാത്രി ചിത്രം പ്രദർശിപ്പിക്കാൻ അണിയർ പ്രവർത്തകർ ശ്രമിച്ചിരുന്നു. ടീസറിലെ ദൃശ്യങ്ങൾ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താൻ…

Read More

ഇറാന്റെ കാര്യത്തിൽ താൻ സന്തുഷ്ടനല്ല; വലിയൊരു തീരുമാനം എടുക്കേണ്ടി വന്നേക്കാമെന്ന് ട്രംപ്

ആണവചർച്ചകളുടെ വിഷയത്തിൽ ഇറാന്റെ കാര്യത്തിൽ താൻ സന്തുഷ്ടനല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാനെ ആക്രമിക്കണമോ എന്ന കാര്യത്തിൽ താൻ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അർത്ഥവത്തായ ഒരു ധാരണയിലെത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ മാർഗത്തിലൂടെ അത് നേടണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ധാരണയിലെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇറാനെതിരെ വലിയൊരു തീരുമാനം എടുക്കേണ്ടി വന്നേക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജനീവയിൽ നടന്ന മൂന്നാം ഘട്ട ആണവചർച്ചയിലും അമേരിക്കയും ഇറാനും കരാറിൽ ധാരണയിലെത്തിയിട്ടില്ല. യുദ്ധം ആസന്നമാണെന്ന സൂചനയിൽ നിരവധി രാജ്യങ്ങൾ…

Read More

വൻ കുതിപ്പ് നടത്തി സ്വർണം; പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2320 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. 22 കാരറ്റ് സ്വർണം പവന് ഇന്ന് ഒറ്റയടിക്ക് 2320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,20,800 രൂപയായി. ഗ്രാമിന് 295 രൂപ ഉയർന്ന് 15,100 രൂപയിലെത്തി. ഇന്നലെ പവന് 1,18,480 രൂപയിലായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന്റെ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. 18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 240 രൂപ വർധിച്ച് 12,405 രൂപയിലെത്തി.

Read More

2021 മുതൽ വിജയ്ക്ക് അവിഹിത ബന്ധം, മാനസിക പീഡനം; സംഗീത നൽകിയ വിവാഹമോചന ഹർജിയിലെ കൂടുതൽ വിവരങ്ങൾ

തമിഴ് സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയ് യുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ഭാര്യ സംഗീത നൽകിയ ഹർജിയിൽ ഗുരുതര ആരോപണങ്ങൾ. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത്. ഗൗരവമേറിയ ആരോപണങ്ങളാണ് ഹർജിയിൽ സംഗീത ഉന്നയിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നതാണ് ഇതിലേറ്റവും പ്രധാന ആരോപണം. 1998 ജൂലൈ 10ന് യുകെയിൽ വെച്ചാണ് സംഗീത-വിജയ് വിവാഹം രജിസ്റ്റർ ചെയ്തത്. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ ആചാരപ്രകാരം വിവാഹം നടന്നു. 2021 ഏപ്രിൽ…

Read More

ആരോഗ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം; കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അഞ്ചു പേര്‍ക്കെതിരെയും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ പരിപൂര്‍ണ വിശ്രമത്തില്‍ തുടരുകയാണ്. മാര്‍ച്ച് രണ്ടുവരെയുള്ള മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കി. ഇന്നലെ രാത്രിയോടുകൂടിയാണ് മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്ക് എത്തിയത്. മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച ചികിത്സകള്‍ മന്ത്രിക്ക് നല്‍കുന്നുണ്ട്. ഇന്നലെ രാവിലെ നാലുമണിയോടുകൂടിയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മന്ത്രി ഡിസ്ചാര്‍ജ് ആയത്. തിരുവനന്തപുരം…

Read More