സംരക്ഷണം ഉറപ്പാക്കാൻ വിധവയായ 22കാരിയെ വിവാഹം ചെയ്ത് ഭർതൃപിതാവ്

മകന്‍ മരിച്ചതിനെ തുടര്‍ന്ന് വിധവയായ 22കാരിയായ യുവതിയെ ഭര്‍തൃപിതാവ് വിവാഹം ചെയ്തു. ഛത്തിസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. കൃഷ്ണസിംഗ് രാജ്പുത് എന്നയാളാണ് മരുമകളായ ആരതിയെ വിവാഹം ചെയ്തത്.

രണ്ട് വര്‍ഷം മുമ്പാണ് കൃഷ്ണസിംഗിന്റെ മകന്‍ മരിക്കുന്നത്. ഇതിന് ശേഷം ഭര്‍തൃപിതാവിന്റെ സംരക്ഷണയിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. ആരതിയുടെ ജീവിതത്തെയും ഭാവിയെയും ഓര്‍ത്ത് ആശങ്കയുണ്ടായപ്പോഴാണ് സമുദായത്തിന്റെ കൂടി നിര്‍ബന്ധത്തോടെ കൃഷ്ണസിംഗ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്.

2016ലാണ് 18 വയസ്സുകാരിയായ ആരതിയെ കൃഷ്ണസിംഗിന്റെ മകന്‍ ഗൗതം വിവാഹം ചെയ്തത്. 2018ല്‍ ഗൗതം മരിച്ചു. രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങളുടെ പിന്തുണയോടെയാണ് കൃഷ്ണസിംഗ് ആരതിയെ വിവാഹം ചെയ്തത്.