മിഗ് -29 വിമാനാപകടത്തെ തുടർന്ന് കാണാതായ വൈമാനികന്റെ മൃതദേഹം കണ്ടെത്തി. കമാൻഡർ നിശാന്ത് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവ തീരത്ത് നിന്ന് 30 മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.
നവംബർ 26നാണ് മിഗ്-29 അപകടത്തിൽപ്പെടുന്നത്. ആഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്ന് പൊങ്ങിയ മിഗ്-29 വൈകീട്ട് 5 മണിയോടെ അറബിക്കടലിൽ പതിക്കുകയായിരുന്നു.
സിംഗിന്റെ കോ പൈലറ്റിന് അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചുവെങ്കിലും നിശാന്ത് സിംഗിനെ കണ്ടെത്താനായിരുന്നില്ല.