വയനാട്ടിൽ 6,25,455 വോട്ടര്‍മാര്‍ : 848 പോളിംഗ് സ്റ്റേഷനുകൾ

ആകെ 6,25,455 വോട്ടര്‍മാരാണ് ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,05,915 പുരുഷന്മാരും 3,19,534 സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട 6 പേരും. പ്രവാസി വോട്ടര്‍മാര്‍ 6 പേരുണ്ട്. ഗ്രാമപഞ്ചായത്ത് വോട്ടര്‍മാര്‍ ആകെ 5,30,894 ആണ്. പുരുഷന്‍- 2,60,090 സ്ത്രീ- 2,70,798, ട്രാന്‍സ്‌ജെന്‍ഡര്‍- 6. നഗരസഭാ വോട്ടര്‍മാര്‍ ആകെ 94,561 പേര്‍. പുരുഷന്‍- 45,825 സ്ത്രീ- 48736. പോളിംഗ് സ്റ്റേഷനുകള്‍ തെരഞ്ഞെടുപ്പിനായി 848 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 99 നഗരസഭാ ഡിവിഷനുകള്‍ക്ക് 99 പോളിംഗ് സ്‌റ്റേഷനുകളും 413 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 749 പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളമുണ്ടയിലെ മൂന്നാം വാര്‍ഡ്, നൂല്‍പ്പുഴയിലെ 12-ാം വാര്‍ഡ്, പുല്‍പ്പള്ളിയിലെ 15-ാം വാര്‍ഡ് എന്നിവിടങ്ങളില്‍ മൂന്ന് വീതം പേളിംഗ് ബൂത്തുകളുണ്ട്. ബൂത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 26/1 (താഴെയങ്ങാടി) ലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്- 1466 പേര്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ 12/2 നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍- 168 പേര്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാര്‍ഡ് 6 ല്‍ 22 ശതമാനം വോട്ടര്‍മാര്‍ തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗക്കാരാണ്. ഇവര്‍ക്കായി ബാലറ്റ് പേപ്പറില്‍ തമിഴിലും സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തും.