ഇടുക്കി വണ്ടിപ്പെരിയാറിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജലക്ഷ്മി(30)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് രാജയെ(35) പോലീസ് അറസ്റ്റ് ചെയ്തു
അവിഹിതബന്ധം സംശയിച്ചാണ് കൊലപാതകം. ഇന്നലെ രാത്രി പത്ത് മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും രാജൻ കത്തിയെടുത്ത് രാജലക്ഷ്മിയുടെ കഴുത്തറുക്കുകയുമായിരുന്നു. ഇരുവർക്കും ആറ് വയസ്സുള്ള പെൺകുട്ടിയുണ്ട്. പത്ത് വർഷം മുമ്പ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് രാജക്കൊപ്പം വന്നതാണ് രാജലക്ഷ്മി