നിലമ്പൂരിൽ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി മരിച്ച രഹ്നയുടെ കുടുംബം. രഹ്ന മക്കളായ ആദിത്യൻ, അർജുൻ, അനന്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.
രഹ്നയെ തൂങ്ങിമരിച്ച നിലയിലും മക്കളെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് രഹ്നയുടെ പിതാവ് രാജൻകുട്ടി പറയുന്നു. രഹ്നയുടെ ഭർത്താവാണ് മരണങ്ങൾക്ക് പിന്നിൽ. മകളെയും കൊച്ചുമക്കളെയും കൊന്നതാണെന്നും രാജൻകുട്ടി ആരോപിച്ചു
ബിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതിനെ എതിർത്തതു മുതൽ ഭാര്യയെയും മക്കളെയും ഒഴിവാക്കാൻ ബിനേഷ് ശ്രമിക്കുകയായിരുന്നു. നടന്നത് ആസൂത്രിത കൊലപാതകമാണ്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും പിതാവ് ആരോപിക്കുന്നു.