വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയത്തില്‍ മനംനൊന്ത് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതിയായ ഹാരിസ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും അതിനാല്‍ പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യം.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കാരണങ്ങള്‍ ഉന്നയിച്ച് പിതാവ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.