ആലപ്പുഴ കോടംതുരുത്തിയിൽ പത്ത് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. 30കാരിയായ രജിത, മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. രജിത നാല് മാസം ഗർഭിണിയായിരുന്നു
ഫാനിൽ കെട്ടിത്തൂങ്ങിയാണ് രജിത മരിച്ചത്. മകന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടിയ നിലയിലാണ്. കടബാധ്യതയെ തുടർന്നാണ് മരിക്കുന്നതെന്നും മകൻ തനിച്ചായാൽ അവരെ ആരും നോക്കില്ലെന്നും എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു
രജിതയുടെ ഭർത്താവ് വിനോദ് സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ ഭർതൃമാതാവാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്