ചേച്ചിയുടെ പ്രണയത്തിന് അനിയത്തിയുടെ പിന്തുണ; രണ്ട് പേരെയും കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

 

മഹാരാഷ്ട്രയിലെ പൂനെയിൽ ദുരഭിമാന കൊലക്ക് ശേഷം പിതാവ് ആത്മഹത്യ ചെയ്തു. പൂനെയിലെ ഇന്ദുരിയിലാണ് സംഭവം. 18, 14 വയസ്സുള്ള മക്കളെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് 40 കാരനായ പിതാവ് ബാരറ്റെ ആത്മഹത്യ ചെയ്തത്

മൂത്ത മകൾ നന്ദിനിയും കാമുകനും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് കണ്ടതിനെ തുടർന്നാണ് സംഭവം. ഇത് കണ്ട് ദേഷ്യം വന്ന ബാരറ്റെ നന്ദിനിയെ തല്ലുകയായിരുന്നു. എന്നാൽ ഇളയ മകൾ വൈഷ്്ണവി നന്ദിനിയെ പിന്തുണച്ച് സംസാരിച്ചു

തുടർന്ന് മക്കളെയും കൂട്ടിക്കൊണ്ടുപോയി ഇരുവരെയും ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി. പിന്നാലെ ഇയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു.