ചെന്നൈക്ക് മികച്ച സ്‌കോർ; രാജസ്ഥാന് വിജയലക്ഷ്യം 189 റൺസ്
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ചെന്നൈ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തു. ഒരു ഘട്ടത്തിൽ സ്‌കോർ 200 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മധ്യ ഓവറുകളിൽ രാജസ്ഥാൻ ബൗളർമാർ നടത്തിയ പ്രകടനമാണ് ചെന്നൈയെ ഇതിൽ നിന്നും പിടിച്ചു കെട്ടിയത്. സ്‌കോർ 25ൽ നിൽക്കെ ചെന്നൈക്ക് റിതുരാജ് ഗെയ്ക്ക് വാദിനെ നഷ്ടപ്പെട്ടു. 10 റൺസാണ് റിതുരാജ് എടുത്തത്. സ്‌കോർ 45ൽ നിൽക്കെ 33 റൺസെടുത്ത ഡുപ്ലെസിസും…