എൽ ഡി എഫിന്റെ നിർണായക യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് യോഗത്തിലെ പ്രധാന അജണ്ട. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എടുക്കണമോയെന്ന കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനമാകും
കഴിഞ്ഞ ദിവസം സിപിഐയും ജോസ് വിഭാഗത്തെ സ്വാഗതം ചെയ്തതോടെ ഇനി സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പാലാ സീറ്റിലുള്ള തർക്കമാണ് ഇടതുമുന്നണിക്ക് മുന്നിലുള്ള വെല്ലുവിളി.
നിയമസഭാ സീറ്റ് ചർച്ച പിന്നീടാകാമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിർത്തിയുള്ള ചർച്ചയാകാമെന്നായിരിക്കും സിപിഎം യോഗത്തിൽ സ്വീകരിക്കുന്ന നിലപാട്. ജോസ് വിഭാഗം വരുന്നതിനോട് ഇടതുമുന്നണിയിലെ കക്ഷികളാരും തന്നെ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.