സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.
അറസ്റ്റിന് സാധ്യതയുള്ളതായി ശിവശങ്കറിന് നിയമോപദേശം ലഭിച്ചിരുന്നു. കേന്ദ്ര ഏജൻസികൾ പലതവണ ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാൻ തയ്യാറാണെന്നും ഹർജിയിൽ ശിവശങ്കർ ചൂണ്ടിക്കാണിക്കുന്നു. സ്വപ്‌ന സുരേഷുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാൽ കള്ളക്കടത്ത് ബന്ധത്തെ കുറിച്ച് അറിവില്ലായിരുന്നു.
കേസിൽ സ്വപ്‌ന, സരിത് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളുടെ തീവ്രവാദ ബന്ധം സ്ഥാപിക്കാൻ എൻഐഎയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നായിരുന്നു എൻഐഎ ഇന്നലെ പറഞ്ഞത്.