പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും; കൊവിഡ് വ്യാപനം, വാക്‌സിൻ എന്നിവ ചർച്ചയാകും
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡൽഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും. അതേസമയം രാജ്യത്തെ കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ ചിലത് അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചചെയ്യും. നീതി ആയോഗിന്റെ അടുത്തിടെ നടന്ന യോഗത്തിൽ വാക്സിനുകൾക്ക് അടിയന്തിര അംഗീകാരം നൽകൽ , വാക്സിന്റെ വില, സമ്പാദനം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്തിരുന്നു….