അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയി അന്തരിച്ചു. ഗുരുതരാവസ്ഥയിൽ കുറച്ച് നാളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 86കാരനായ തരുൺ ഗോഗോയിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതിൽ നിന്ന് മുക്തനായെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു
ആന്തരികാവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. 1976ൽ എഐസിസി അംഗമായാണ് ദേശീയ രംഗത്ത് തരുൺ ഗോഗോയി ശ്രദ്ധ നേടുന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് എഐസിസി ജനറൽ സെക്രട്ടറിയായി. നരസിംഹറാവു മന്ത്രിസഭയിൽ കേന്ദ്രസഹമന്ത്രിയായി. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി
2001ൽ അസം മുഖ്യമന്ത്രിയായി. മൂന്ന് തവണ തുടർച്ചയായി അസം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തി. 2016ൽ അദ്ദേഹം നേതൃസ്ഥാനത്ത് നിന്ന് വിട്ടുനിന്നതോടെ അസം ബിജെപി ഭരണത്തിന് കീഴിലുമായി