രാജ്യത്ത് പെട്രോൾ വില വീണ്ടുമുയർന്നു. 14 പൈസയാണ് ഇന്ന് ലിറ്ററിന് വർധിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോൾ വില 81.59 രൂപയായി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 54 പൈസയുടെ വർധനവാണുണ്ടായത്.
കോഴിക്കോട് 81.75 രൂപയാണ് പെട്രോളിന് വില. ഡീസലിന് 77.50 രൂപയായി. ഡൽഹിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 45 പൈസയുടെ വർധനവാണ് പെട്രോളിനുണ്ടായിരിക്കുന്നത്. ലിറ്ററിന് 81.35 രൂപയിലെത്തി.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 88.02 രൂപയും ഹൈദരാബാദിൽ 84.55 രൂപയും ചെന്നൈയിൽ 84.40 രൂപയും ബംഗളൂരുവിൽ 83.99 രൂപയും കൊൽക്കത്തിൽ 82.87 രൂപയുമായി