August 23, 2020
ചാമ്പ്യന്‍സ് ലീഗ്; ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനൽ രാത്രി 12.30 ന്
ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനല്‍ പോരിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം നടക്കുക. അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബയേണ്‍ ആറാം കിരീടം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. എന്നാല്‍ കന്നിക്കിരീടത്തില്‍ മുത്തമിടാനുള്ള ഒരുക്കത്തിലാണ് പി.എസ്.ജി. ഇരുടീമുകളും ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത്. സെമിയില്‍ ഫ്രഞ്ച് ടീമായ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണിന്റെ ഫൈനല്‍ പ്രവേശം. ലെയ്പ്ഷിഗിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് പി.എസ്.ജിയുടെ ഫൈനല്‍ പ്രവേശം. ആദ്യമായാണ്…
വയനാട്ടിലേക്കുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാനപാതകളും ഉടന്‍ തുറക്കാൻ സാധ്യത കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാതകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്
ആർ. വാസുദേവൻ സ്പെഷൽ കറസ്പോണ്ടൻറ് കൽപ്പറ്റ: ജില്ലയിലേക്കുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാനപാതകളും ഉടന്‍ തുറക്കാൻ സാധ്യത. സംസ്ഥാനത്തേക്കുള്ള മുഴുവൻ അന്തര്‍ സംസ്ഥാനപാതകളും ഉടന്‍ തുറന്നേക്കാൻ സാധ്യത ഒരുങ്ങുന്നു. ഇത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാതകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മുത്തങ്ങ വഴി മാത്രമാണ് ഇപ്പോള്‍ യാത്ര അനുവദിക്കുന്നത്. രാജ്യത്തെ അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി അന്തര്‍ സംസ്ഥാന പാതകളും ചരക്കുഗതാഗതവും തടസ്സപ്പെടുത്തരുതെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഇന്നലെ പുറപ്പെടുവിട്ട നിര്‍ദ്ദേശത്തില്‍…
ധോണി എന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെപ്പോലെ: സാനിയ മിര്‍സ
മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോഴാണ് സാനിയ മിര്‍സ ഇക്കാര്യം പറഞ്ഞത്. ‘വ്യക്തിത്വത്തിന്റെ കാര്യത്തില്‍ എന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെ ഓര്‍മിപ്പിക്കുന്ന വ്യക്തിയാണ് ധോണി. ഇരുവരുടെയും സ്വഭാവരീതികള്‍ അത്രയേറെ സമാനമാണ്. ഇരുവരും സ്വതവേ നിശബ്ദരാണ്. അതേസമയം തന്നെ രസികരും. കളത്തില്‍ ഇരുവരും വളരെ ശാന്തരാണ്. ധോണിയും മാലിക്കും തമ്മില്‍ വളരെ സാമ്യമുണ്ട്.’ സാനിയ…
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിൽ നിന്നുവന്ന യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 24 ലക്ഷം രൂപ വില വരുന്ന സ്വർണമാണ്. മലപ്പുറം പട്ടിക്കാട് സ്വദേശി മൂസയാണ് പിടിയിലായത്. 500 ഗ്രാം സ്വർണമാണ് പിടികൂടിയതെന്നാണ് വിവരം. മിശ്രിത രൂപത്തിൽ അയേൺ ബോക്‌സിന്റെ താഴെയും മറ്റുമായിട്ടാണ് സ്വർണം കടത്തിയത്. സ്വർണം പിടികൂടിയത് എയർ ഇന്റലിജൻസാണ്. പൊലീസ് മൂസയെ കസ്റ്റഡിയിലെടുത്തു.
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കണ്ണൂർ കൂത്തുപറമ്പിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. കൂത്തുപറമ്പിലെ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ദിൻഷാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിൻമാറുകയായിരുന്നു. സ്വർണക്കടത്ത് റാക്കറ്റാണ് പിന്നിലെന്ന് പോലീസ് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
അഞ്ചംഗ കുടുംബം വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളും
മധ്യപ്രദേശിൽ അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഖർഗാപൂരിലാണ് സംഭവം. ധർമദാസ് സോണി(62), ഭാര്യ പൂനം(55), മകൻ മനോഹർ(27), ഭാര്യ സോനം(25) ഇവരുടെ നാല് വയസ്സുകാരൻ മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് വാതിൽ തകർത്താണ് അകത്തുകയറിയത്. അഞ്ച് പേരുടെയും മൃതദേഹം ഒരേ സ്ഥലത്താണ് കിടന്നിരുന്നു. അതേസമയം യുവതിയുടെയും കുട്ടിയുടെയും മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകൾ കണ്ടതോടെയാണ് ദുരൂഹതക്ക് കാരണം.
1718 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ, 160 പേരുടെ ഉറവിടം വ്യക്തമല്ല; 50 ആരോഗ്യ പ്രവർത്തകർക്കും രോഗം
സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 1718 പേർക്ക്. ഇതിൽ 160 പേരുടെ ഉറവിടം വ്യക്തമല്ല. പതിവ് പോലെ തിരുവനന്തപുരം ജില്ലയിൽ നിന്ന് തന്നെയാണ് ഏറ്റവുമധികം സമ്പർക്ക രോഗികൾ. 367 പേർക്കാണ് തിരുവനന്തപുരത്ത് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ 223 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു ആറ് ജില്ലകളിൽ നൂറിലധികം പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നുള്ള 178 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 171 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 122…
സംസ്ഥാനത്ത് പുതുതായി 23 ഹോട്ട് സ്‌പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി
ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ് വാര്‍ഡ് 20), എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16), ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), മതിലകം (സബ് വാര്‍ഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (2, 15), അയര്‍ക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14), വയനാട് ജില്ലയിലെ വെള്ളമുണ്ട (10,…
കോഴിക്കോട് ജില്ലയിൽ 119 പേർക്ക് കോവിഡ് രോഗമുക്തി 13
ജില്ലയില്‍ ഇന്ന് 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേർക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറ് പേർക്കുമാണ് പോസിറ്റീവ് ആയത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 93 പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 41 പേര്‍ക്കും നടുവണ്ണൂരിൽ 9 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1462 ആയി….