ബിനീഷിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇ ഡി നടപടി ആരംഭിച്ചു; തിരുവനന്തപുരത്തെ വീടും കണ്ടുകെട്ടും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐജിക്ക് ഇ ഡി കത്ത് നൽകി

 

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും മുഹമ്മദ് അനൂപിന്റെ ആസ്തിവകകളുമാണ് കണ്ടുകെട്ടുന്നത്. കഴിഞ്ഞ മാസം ബിനീഷിന്റെ ആസ്തികളുടെ കൈമാറ്റം മരവിപ്പിച്ച് ഇഡി രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നു

 

അറസ്റ്റ് നടന്ന് 90 ദിവസത്തിനുള്ളിൽ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി ഇ ഡി പൂർത്തികരിക്കും. ഇ ഡി ഒരാളെ അറസ്റ്റ് ചെയ്താൽ അറസ്റ്റ് തീയതിക്ക് ആറ് വർഷം മുമ്പ് വരെ വാങ്ങിയ സ്വത്തുവകകൾ കണ്ടുകെട്ടാമെന്നാണ് നിയമം. ഇതുപ്രകാരം 2014 ഒക്ടോബർ 29ന് ശേഷം ബിനീഷ് വാങ്ങിയ സ്വത്തുവകകൾ ഇ ഡിക്ക് കണ്ടുകെട്ടാം.