ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധനക്കിടയിൽ ഇ ഡി ഉദ്യോഗസ്ഥർ കണ്ടെത്തിയ രേഖകൾ അംഗീകരിക്കാൻ വീട്ടുകാർ തയ്യാറാകാത്തതിനെ തുടർന്ന് നാടകീയ രംഗങ്ങൾ. ബുധനാഴ്ച രാവിലെ പരിശോധനക്കെത്തി വൈകുന്നേരം ഏഴ് മണിയോടെ പൂർത്തിയാക്കിയെങ്കിലും രേഖകളിൽ ഒപ്പിട്ട് നൽകാതിരുന്നതോടെ ഇഡി ഉദ്യോഗസ്ഥർ ബിനീഷിന്റെ വീട്ടിൽ തന്നെ തുടരുകയാണ്
ബീനിഷീന്റെ ഭാര്യ റിനീറ്റയും ഭാര്യാപിതാവുമാണ് വീട്ടിലുള്ളത്. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെത്തിയ വസ്തുക്കൾ ഇ ഡി ഉദ്യോഗസ്ഥർ കൊണ്ടുവെച്ചതാണെന്ന് ബിനീഷിന്റെ കുടുംബം ആരോപിച്ചു. അഭിഭാഷകനെ വീടിനകത്തേക്ക് കടക്കാനും ഉദ്യോഗസ്ഥർ അനുവദിച്ചില്ല
പ്രതി അല്ലാതിരുന്നിട്ടും ബിനീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും ഉദ്യോഗസ്ഥർ വീട്ടുതടങ്കലിലാക്കിയെന്ന് അഭിഭാഷകനായ മുരുകുമ്പുഴ വിജയകുമാർ ആരോപിച്ചു. ഇന്ന് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി